Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinod Kumar Shukla

വി​നോ​ദ് കു​മാ​ർ ശു​ക്ല അന്തരിച്ചു

റാ​യ്പു​ർ: പ്ര​ശ​സ്ത ഹി​ന്ദി സാ​ഹി​ത്യ​കാ​ര​നും ജ്ഞാ​ന​പീ​ഠം ജേ​താ​വു​മാ​യ വി​നോ​ദ് കു​മാ​ർ ശു​ക്ല (89) അ​ന്ത​രി​ച്ചു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം റാ​യ്പു​ർ എ​യിം​സി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ശ്വാ​സ​ത​ട​സം ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഹി​ന്ദി സാ​ഹി​ത്യ​ലോ​ക​ത്തി​ലെ വേ​റി​ട്ട സ്വ​ര​മാ​യി വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന വി​നോ​ദ് ശു​ക്ല ക​ഴി​ഞ്ഞ ന​വം​ബ​ർ 21 നാ​ണ് ജ്ഞാ​ന​പീ​ഠം ഏ​റ്റു​വാ​ങ്ങി​യ​ത്. നൗ​ക​ർ കി ​കാ​മീ​സ്, ഖി​ലേ​ഗാ തോ ​ദേ​ഖേം​ഗെ, ദീ​വാ​ർ മേ ​ഏ​ക് ഖി​ദ്കി രേ​ഹ്തി തീ, ​ഏ​ക് ചു​പ്പി ജ​ഗാ​ഹ് തു​ട​ങ്ങി​യ​വ​യാ​ണു ശ്ര​ദ്ധേ​യ നോ​വ​ലു​ക​ൾ.

നൗ​ക​ർ കി ​കാ​മീ​സ് പി​ന്നീ​ട് മ​ണി കൗ​ൾ അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കി​യി​രു​ന്നു. ഭാ​ര്യ​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് വി​നോ​ദ് ശു​ക്ല ക​ഴി​ഞ്ഞി​രു​ന്ന​ത്.

Latest News

Up